അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തിക്കേസ്; മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ

മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ വ്യാജമായ ആരോപണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉന്നയിച്ചു എന്ന അദാനി ഗ്രൂപ്പിന്റെ പരാതി ശരിയാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് വിശദമായി പരിശോധിച്ച കോടതി രവി നായര്‍ക്ക് ആറുമാസം തടവും പിഴയും ശിക്ഷയായി വിധിച്ചു

author-image
Biju
New Update
RAVI NAIR

അഹമദാബാദ്: അദാനി ഗ്രൂപ്പിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ വ്യവസായ ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകള്‍ അന്തസ്സു കെടുത്തുന്നതാണെന്ന വാദം അംഗീകരിച്ചാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. രവി നായര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെയും ഓഹരി വിപണിയിലെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ചുകൊണ്ടുള്ള രവി നായരുടെ റിപ്പോര്‍ട്ടുകളാണ് കേസിലേക്ക് നയിച്ചത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ വ്യാജമായ ആരോപണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉന്നയിച്ചു എന്ന അദാനി ഗ്രൂപ്പിന്റെ പരാതി ശരിയാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് വിശദമായി പരിശോധിച്ച കോടതി രവി നായര്‍ക്ക് ആറുമാസം തടവും പിഴയും ശിക്ഷയായി വിധിച്ചു. എങ്കിലും, വിധിക്ക് പിന്നാലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഈ കോടതി വിധി മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഒരു വിഭാഗം വിമര്‍ശിക്കുമ്പോള്‍, സത്യസന്ധമല്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന് ലഭിച്ച തിരിച്ചടിയാണിതെന്ന് മറുവിഭാഗം വാദിക്കുന്നു. ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായ അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിധിക്ക് വലിയ പ്രാധാന്യമുണ്ട്. വിമര്‍ശിക്കാനുള്ള അവകാശം മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാനായി ഉപയോഗിക്കരുതെന്നാണ് ഈ വിധിയിലൂടെ കോടതി വ്യക്തമാക്കുന്നത്.