/kalakaumudi/media/media_files/2025/12/10/ipo-2025-12-10-15-32-34.jpg)
മുംബൈ: ഐപിഒ വഴിയുള്ള ധനസമാഹരണം ഈ വർഷവും റെക്കോഡിലേക്ക്. പ്രാഥമിക ഓഹരി വിൽപ്പന വഴിയുള്ള ധനസമാഹരണത്തിന് കമ്പനികൾ ഒഴുകിയെത്തുന്നു.
2025 ഡിസംബർ 16 വരെ മെയിൻ ബോർഡിൽ ലിസ്റ്റ് ചെയ്തതും ഇനി ഐപിഒ നടത്താനിരിക്കുന്ന അഞ്ചു കമ്പനികളും ചേർന്നുള്ള ധനസമാഹരണം 1,75,044 കോടി രൂപയാണ്.
മെയിൻ ബോർഡിലുള്ള കമ്പനികളുടെ കണക്കാണിത്. 2024ൽ മെയിൻ ബോർഡിൽ 90 കമ്പനികൾ ചേർന്ന് ആകെ 1,53,477 കോടി രൂപയായിരുന്നു സമാഹരിച്ചത്.
എസ്എംഇ കമ്പനികൾ കൂടി ചേർന്നാൽ 2025 ൽ ഐപിഒകളുടെ എണ്ണം 300 കടക്കും. ഇവചേർന്ന് സമാഹരിച്ച തുക 1.8 ലക്ഷം കോടിയിലേക്കെത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷമിത് 1.73 ലക്ഷം കോടി രൂപയായിരുന്നു.
ഡിസംബർ 16 ന് അവസാനിക്കുന്ന ഐസിഐസിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി 10,602 കോടി രൂപയാണ് സമാഹരിക്കാനിരിക്കുന്നത്.
ഈ വർഷത്തെ നാലാമത്തെ വലിയ ഐപിഒ ആണിത്. ടാറ്റ കാപിറ്റൽ (15,500 കോടി) എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് (12,500 കോടി) എൽജിഇലക്‌ട്രോണിക്‌സ് (11,607 കോടി) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ഇന്ത്യൻ ഓഹരി വിപണി ധനസമാഹരണത്തിന് അനുയോജ്യമായ രീതിയിൽ വളരുന്നുവെന്നതിന്റെ സൂചനയായാണ് ഐപിഒകളുടെ വർധന നൽകുന്ന സൂചന.
കമ്പനികളുടെ പ്രധാന നസമാഹരണ കേന്ദ്രമായി ഇന്ത്യൻ ഓഹരി വിപണി മാറുകയാണെന്നും വിലയിരുത്തപ്പെടുന്നു.
ദ്വിതീയ വിപണിയുടെ പ്രകടനം മോശമായി തുടരുമ്പോഴും പ്രാഥമിക ഓഹരി വിപണി ശക്തമായി തുടരുന്നു.
വിദേശനിക്ഷേപകസ്ഥാപനങ്ങൾ ദ്വിതീയഓഹരികൾ വിറ്റൊഴിയുകയാണെങ്കിലും ഐപിഒയിൽ നിക്ഷേപത്തിനുമുന്നിൽ നിൽക്കുന്നു.
അതേസമയം ലിസ്റ്റിങ്ങിനുശേഷം ഓഹരികളുടെ വില ഇടിയുന്ന സാഹചര്യം നിലവിലുണ്ട്.
ഈ വർഷം ലിസ്റ്റിങ് പൂർത്തിയാക്കിയ 84 കമ്പനികളിൽ 49 എണ്ണത്തിന്റെ വ്യാപാരം ഇഷ്യു വിലയെക്കാൾ താഴെയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
