Iran president news
ഇറാന്‍ പ്രസിഡന്റ് ഇബ്റാഹിം റെയ്സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും മോദി എക്സിലൂടെ അറിയിച്ചു.ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.