/kalakaumudi/media/media_files/bLXllSsczfkkjKiqZUCb.jpg)
നവരത്‌ന പദവി തിളക്കത്തില്‍ ഐആര്‍സിടിസിയും ഐആര്‍എഫ്സിയും. ഇതോടെ രാജ്യത്തെ നവര്തന കമ്പനികളുടെ എണ്ണം 27 ആയി. നവരത്‌ന പദവി ലഭിച്ചതോടെ ഒരു വര്‍ഷം ആസ്തിയുടെ 30 ശതമാനം വരെ, പരമാവധി 1,000 കോടി രൂപ വരെ നിക്ഷേപിക്കാനും സര്‍ക്കാരിന്റെ അനുമതിയില്ലാതെ 1,000 കോടി രൂപ വരെ പ്രോജക്ടുകളില്‍ നിക്ഷേപിക്കാനും ഇരുകമ്പനികള്‍ക്കും സാധിക്കും. സംയുക്ത സംരംഭങ്ങളിലൂടെയോ പങ്കാളിത്തത്തിലൂടെയോ വിദേശ സബ്ഡിയറികള്‍ തുടങ്ങാനും കമ്പനികള്‍ക്ക് കഴിയും. മിനിരത്ന കാറ്റഗറി ഒന്നിലുള്ള കമ്പനികള്‍ക്ക് സാമ്പത്തിക പ്രകടനത്തിന്റെയും മാര്‍ക്കറ്റ് പ്രകനത്തിന്റെയും അടിസ്ഥാനത്തിലാണ് നവരത്ന പദവി നല്‍കുന്നത്. അതായത് കഴിഞ്ഞ നാലുവര്‍ഷം പ്രവര്‍ത്തനത്തിലും ലാഭത്തിലും വരുമാനത്തിലും സ്ഥിരതയാര്‍ന്നതും മികച്ചതുമായ വളര്‍ച്ച നിലനിറുത്താന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കമ്പനികള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം ലഭിക്കാന്‍ നവരത്ന പദവി സഹായിക്കും.ഒ.എന്‍.ജി വിദേശ് ലിമിറ്റഡ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് എന്നിവയടക്കമുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലേക്കാണ് ഈ കമ്പനികളും എത്തിയത്.നിക്ഷേപങ്ങള്‍, സംയുക്ത സംരംഭങ്ങള്‍, ലയനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഇനി സര്‍ക്കാരിന്റെ അനുമതി തേടാതെ തന്നെ തീരുമാനങ്ങള്‍ എടുക്കാന്‍ ഐആര്‍സിടിസിയ്ക്കും ഐആര്‍എഫ്സിയ്ക്കും കഴിയും.