/kalakaumudi/media/media_files/2025/07/28/thozhilurapp-2025-07-28-16-08-23.jpg)
ന്യൂഡല്‍ഹി : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഡിജിറ്റല്‍ ഹാജര്‍ സംവിധാനത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം. നാഷനല്‍ മൊബൈല്‍ മോണിറ്ററിങ് സംവിധാനത്തില്‍ (എന്‍എംഎംഎസ്) ഹാജര്‍ രേഖപ്പെടുത്തുന്നതിലും ജോലി സ്ഥലത്തെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിലുമാണു ക്രമക്കേട്. അധികൃതര്‍ നേരിട്ടെത്തി ഹാജര്‍ പരിശോധിക്കണമെന്നു മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു.7 പിഴവുകളാണു മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ജോലിയുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നു, ഉച്ചയ്ക്ക ശേഷമുള്ള ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നില്ല,യഥാര്‍ഥത്തില്‍ ജോലി ചെയ്തവരുടെ എണ്ണവും രേഖപ്പെടുത്തിയ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട്,തുടങ്ങിയവയാണ് പിഴവുകള്‍.മേല്‍നോട്ടത്തിന്റെ കുറവു കാരണമാണിതെന്നു മന്ത്രാലയം എട്ടിന് അയച്ച കത്തില്‍ പറയുന്നു.ഗ്രാമപഞ്ചായത്തുകളാണെങ്കില്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തുന്ന ഹാജരും ചിത്രങ്ങളും മുഴുവന്‍ അന്നു തന്നെ പരിശോധിക്കണമെന്നാണു നിര്‍ദേശം.ബ്ലോക്ക് തലത്തിലാണെങ്കില്‍ 200 ചിത്രങ്ങള്‍ അല്ലെങ്കില്‍ അപ്ലോഡ് ചെയ്ത 20% ചിത്രങ്ങള്‍ പരിശോധിക്കണം. ഒരു ദിവസം അധികമായി നല്‍കിയിട്ടുണ്ട്.ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍ (ഡിപിസി) 30 ചിത്രങ്ങള്‍ പരിശോധിക്കണമെന്നും ജില്ലാതല ഉദ്യോഗസ്ഥര്‍ 100 അല്ലെങ്കില്‍ 10% ചിത്രങ്ങള്‍ പരിശോധിക്കണം.സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത് 2 ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നാണു നിര്‍ ദേശം. നേരിട്ടുള്ള പരിശോധന എത്രത്തോളം പ്രായോഗികമാണെന്ന ആശങ്ക ഉയരുന്നുണ്ട്.