/kalakaumudi/media/media_files/2025/07/28/bihar-2025-07-28-13-52-30.jpg)
പട്‌ന: ബിഹാറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2024 മാര്‍ച്ച് 31 വരെ 70,877.61 കോടി രൂപയുടെ 49,649 യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (യുസി) തീര്‍പ്പാക്കാത്തും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ്. മണ്‍സൂണ്‍ സമ്മേളനത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചത്.
പഞ്ചായത്തീരാജ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, നഗരവികസന വകുപ്പ്, ഗ്രാമവികസന വകുപ്പ്, കൃഷി വകുപ്പ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തിയ അഞ്ച് വകുപ്പുകള്‍. 'യുസികളുടെ അഭാവത്തില്‍, വിതരണം ചെയ്ത ഫണ്ടുകള്‍ ഉദ്ദേശിച്ച ആവശ്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പില്ല. മാത്രമല്ല, യുസികളുടെ ഉയര്‍ന്ന തുക കെട്ടിക്കിടക്കുന്നത്, ഫണ്ട് വകമാറ്റുന്നതിനും, ദുരുപയോഗം ചെയ്യുന്നതിനും, വഴിതിരിച്ചുവിടുന്നതിനും സാധ്യതയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 മാര്‍ച്ച് 31 വരെ 22,130 കോടി മൂല്യമുള്ള അബ്സ്ട്രാക്റ്റ് കണ്ടിജന്‍സി (എസി) ബില്ലുകള്‍ വിശദമായ കണ്ടിജന്‍സി ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനായി കെട്ടിക്കിടക്കുന്നുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാന പൊതുമേഖലാ സംരംഭം (എസ്പിഎസ്ഇ) വഴി സംസ്ഥാന സര്‍ക്കാര്‍ ബജറ്റിന് പുറത്തുള്ള വായ്പകളായി 53.48 കോടി രൂപ സമാഹരിച്ചതായും ഇത് സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ചേര്‍ത്തില്ലെങ്കിലും ബജറ്റിലൂടെ തിരിച്ചടയ്ക്കുകയും സേവനം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ വകുപ്പിന്റെ കൃത്യമായ വീഴ്ചയായി ഇതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
എങ്കിലും സിഎജി റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ചെലവിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതം 2019-20ലെ 1,49,641.92 കോടിയില്‍ നിന്ന് 2023-24 ല്‍ 2,60,718.07 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്
2023-24 സാമ്പത്തിക വര്‍ഷത്തില്‍, സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.47% വളര്‍ന്നു, റവന്യൂ ചെലവ് 3.55% വര്‍ദ്ധിച്ചു, റവന്യൂ വരുമാനം 11.96% വര്‍ദ്ധിച്ചുവെന്നും 166 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-24 കാലയളവില്‍ പലിശ പേയ്മെന്റുകള്‍, ശമ്പളം, പെന്‍ഷനുകള്‍ എന്നിവയുടെ ചെലവ് റവന്യൂ ചെലവിന്റെ 36.89% ഉം റവന്യൂ വരുമാനത്തിന്റെ 36.35% ഉം ആയിരുന്നു. 'പ്രതിബദ്ധത ചെലവ് ശരാശരി 8.86% എന്ന നിരക്കില്‍ വര്‍ദ്ധിച്ചു, 2019-20 ല്‍ 48,477.72 കോടിയില്‍ നിന്ന് 2023-24 ല്‍ 70,282.32 കോടിയായി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ബജറ്റ് 3,26,230.12 കോടി രൂപയായിരുന്നു. അതില്‍ മൊത്തം 2,60,718.07 കോടി രൂപ ചെലവഴിച്ചു ഇത് മൊത്തം ബജറ്റിന്റെ 79.92%ആണ്. സംസ്ഥാനത്തിന്റെ ആകെ സമ്പാദ്യമായ 65,512.05 കോടിയില്‍ 23,875.55 കോടി (36.44%) ബാക്കിയായി.
കെട്ടിട നിര്‍മ്മാണം, പൊതുജനാരോഗ്യ എഞ്ചിനീയറിംഗ്, ജലസേചനം, റോഡ് നിര്‍മ്മാണം (ദേശീയ പാത), ഗ്രാമീണ പ്രവൃത്തികള്‍, ചെറുകിട ജലസേചനം, ലോക്കല്‍ ഏരിയ എഞ്ചിനീയറിംഗ് ഓര്‍ഗനൈസേഷന്‍, റോഡ് നിര്‍മ്മാണം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഈ ചെലവഴിക്കാത്ത തുക തിരിച്ചെടുക്കുകയും അത് ട്രഷറിയില്‍ നിക്ഷേപിക്കുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-24 കാലയളവില്‍ സംസ്ഥാന ധനകാര്യ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഒരു സിറ്റിംഗും നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2008-09 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളെക്കുറിച്ചുള്ള 388 ഖണ്ഡികകളില്‍ മൂന്ന് ഖണ്ഡികകള്‍ മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂ, 385 എണ്ണം 2024 മാര്‍ച്ച് വരെ ചര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ്.
സാമ്പത്തിക വര്‍ഷത്തില്‍ പലിശ നിക്ഷേപങ്ങള്‍ക്കുള്ള പലിശയിനത്തിലുള്ള 144.29 കോടി ബാധ്യത തീര്‍ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സിഎജി ചൂണ്ടിക്കാട്ടി. ബജറ്റ് രേഖകളിലോ വാര്‍ഷിക സാമ്പത്തിക പ്രസ്താവനകളിലോ 53.48 കോടിയുടെ ഓഫ്-ബജറ്റ് ബാധ്യതകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.