/kalakaumudi/media/media_files/FX9hvZtVXLlAfuOhF1aV.jpg)
'ലിയോ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന 'കൂലി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ വെച്ചാണ് നടക്കുക. രണ്ടാം ഷെഡ്യൂളില്‍ രജനികാന്തിനൊപ്പം തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.കൂലിയില്‍ വില്ലന്‍ വേഷത്തിനാണ് നാഗാര്‍ജുനയെ കാസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. സത്യരാജ്, ശ്രുതി ഹാസന്‍, ശോഭന, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് കൂലിയ്ക്ക് സം?ഗീതമൊരുക്കുന്നത്.