ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 10-ാം ക്ലാസിൽ 99.47% വിജയം

കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാർത്ഥികളും വിജയിച്ചു. 

author-image
Greeshma Rakesh
Updated On
New Update
exam

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.ആകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാർത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു.അതെസമയം  പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം.കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാർത്ഥികളും വിജയിച്ചു. 

കേരളത്തിൽ  ഐസിഎസ്ഇയിൽ  160 സ്കൂളുകളും ഐഎസ്‌സിയിൽ  72 സ്കൂളുകളുമാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. ഐസിഎസ്ഇ വിഭാഗത്തിൽ 7186 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇവരിൽ 3512 പേർ ആൺകുട്ടികളും 3674 പേർ പെൺകുട്ടികളുമായിരുന്നു. ഐഎസ്‌സിയിൽ 2822 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 1371 ആൺകുട്ടികളും 1451 പേർ പെൺകുട്ടികളുമായിരുന്നു. 

ഐസിഎസ്ഇയിൽ സംസ്ഥാനത്ത് പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും ജയിച്ചു. എന്നാൽ ആൺകുട്ടികളിൽ 99.97% ആണ് വിജയം. ഐഎസ്‌സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും സംസ്ഥാനത്ത് ജയിച്ചു. ആൺകുട്ടികളുടെ വിജയശതമാനം 99.85. ഐസിഎസ്ഇ വിഭാഗത്തിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും ഐഎസ്‌സി പ്ലസ് ടു വിഭാഗത്തിൽ രണ്ട് കുട്ടികൾക്കും ജയിക്കാനായില്ല.www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാവും.

 

india kerala ICSE results sslc examination