അമേരിക്കയിലെ ആഢംബര ബംഗ്ലാവ് വിറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി. ലോസ് ആഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സിലുള്ള ബംഗ്ലാവാണ് ഇഷ 494 കോടി രൂപയ്ക്ക് വില്‍പന നടത്തിയത്. ബംഗ്ലാവ് വാങ്ങിയതാകട്ടെ ഹോളിവുഡ് താരം ബെന്‍ അഫ്‌ലെക്കും ഭാര്യയും നടിയുമായ ജെന്നിഫര്‍ ലോപ്പസ്സും ചേര്‍ന്ന്. വിവാഹ ശേഷം ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിന്റെ പിതാവ് ആണ് ബംഗ്ലാവ് ഇഷയ്ക്ക് സമ്മാനിച്ചത്. 2022ല്‍ ഇഷയുടെ ഗര്‍ഭകാലത്ത് അവര്‍ അമ്മ നിത അംബാനിയുമൊത്ത് താമസിച്ചിരുന്നത് ഈ ബംഗ്ലാവിലായിരുന്നു.
അഞ്ച് വര്‍ഷത്തോളമായി ബംഗ്ലാവ് വില്‍ക്കാനുള്ള ആലോചനകളുണ്ടായിരുന്നു. 5.2 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ബംഗ്ലാവില്‍ 155 അടിയുള്ള ഇന്‍ഫിനിറ്റി പൂള്‍, ടെന്നിസ് കോര്‍ട്ട്, സലോണ്‍, ജിം, സ്പാ തുടങ്ങി നിരവധി ആഢംബര സൗകര്യങ്ങളുണ്ട്. 12 കിടപ്പു മുറികളും 24 ശുചിമുറികളും നിരവധി വിനോദോപാധികളും ലോണുകളും ബംഗ്ലാവിലുണ്ട്. പ്രമുഖ ബോളിവുഡ് നടി ജെന്നിഫര്‍ ലോപ്പസും ഭര്‍ത്താവും ബാറ്റ്മാന്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരവുമായ ബെന്‍ അഫ്‌ലെക്കുമാണ് ബംഗ്ലാവ് ഇഷയുടെ പക്കല്‍ നിന്നും വാങ്ങിയിരിക്കുന്നത്. 494 കോടി രൂപയ്ക്കാണ് ബംഗ്ലാവ് വിറ്റത് എന്ന് റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇഷ ബംഗ്ലാവ് വിറ്റതിന്റെ കാരണം വ്യക്തമല്ല.