വാഷിങ്ടന്‍ പോസ്റ്റിലെ ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍

ന്യൂസ് റൂമിനെ ഓര്‍ത്തു ഹൃദയം വേദനിക്കുന്നതായും മികച്ച എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും ഇഷാന്‍ തരൂര്‍ കുറിച്ചു

author-image
Biju
New Update
ishan2

ന്യൂഡല്‍ഹി: യുഎസ് പത്രം വാഷിങ്ടന്‍ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലില്‍ ശശി തരൂരിന്റെ മകനും കോളമിസ്റ്റുമായ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. ഇഷാന്‍ തരൂര്‍ തന്നെയാണു സമൂഹമാധ്യമമായ എക്‌സിലൂടെ വിവരം പങ്കുവച്ചത്. ന്യൂസ് റൂമിനെ ഓര്‍ത്തു ഹൃദയം വേദനിക്കുന്നതായും മികച്ച എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും ഇഷാന്‍ തരൂര്‍ കുറിച്ചു. 

''ഞങ്ങളുടെ ന്യൂസ് റൂമിനെ ഓര്‍ത്ത് , പ്രത്യേകിച്ച് വാഷിങ്ടന്‍ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് ദുഖിക്കുന്നു. 12 വര്‍ഷത്തോളം എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന എഡിറ്റര്‍മാരും ലേഖകരുമാണവര്‍. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കണക്കാക്കുന്നു.''  ഇഷാന്‍ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 ജനുവരിയിലാണ് വേള്‍ഡ് വ്യൂ എന്ന കോളം ഇഷാന്‍ തരൂര്‍ വാഷിങ്ടന്‍ പോസ്റ്റില്‍ ആരംഭിക്കുന്നത്. കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാര്‍ നന്ദി പറയുന്നാതയും ഇഷാന്‍ എക്‌സില്‍ കുറിച്ചു.