/kalakaumudi/media/media_files/Tnmmho2bUFqz2tmAq8Oq.jpeg)
ഷിരൂർ: മലയാളി ഡ്രൈവർ അർജുനെ കാണ്ടെത്താനായി ഗംഗാവാലി പുഴയിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി. പുഴയിൽ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിൻറെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാൽപെ തിരച്ചിൽ ആരംഭിച്ചത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചിൽ നടത്തും.
തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും. ആദ്യം പരിശോധിക്കുക ഡീസൽ സാന്നിധ്യം കണ്ടെത്തിയ സ്ഥലമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഉച്ചക്ക് ശേഷം കൂടുതൽ ഡൈവർമാർ തിരച്ചലിൻറെ ഭാഗമാകും. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാൽപെ വ്യക്തമാക്കി.
സോണാർ പരിശോധനയിൽ തിരിച്ചറിഞ്ഞ സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫൻസ് പി.ആർ.ഒ അതുൽപിള്ളയും വ്യക്തമാക്കി. നാവികസേനയുടെ ഡൈവിങ് സംഘം തിരച്ചിൽ നടത്തുമെന്നും പി.ആർ.ഒ അറിയിച്ചു.