ആർഎൽവിയുടെ അവസാന ലാൻഡിങ് പരീക്ഷണവും വിജയം; സുപ്രധാന നേട്ടം കൈവരിച്ച് ഐഎസ്ആർഒ

ബഹിരാകാശത്ത് പോയി വരാനുള്ള ഇന്ത്യയുടെ ടാക്‌സി റോക്കറ്റാണ് ആർഎൽവി. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയിച്ചിരുന്നു.രണ്ടാമത്തെ പരീക്ഷണം മാർച്ച് 22നായിരുന്നു. ഐഎസ്ആർഒയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിലൊന്നായിട്ടാണ് ഇവ അറിയപ്പെടുന്നത്.

author-image
Greeshma Rakesh
Updated On
New Update
ISRO

isro achieves 3rd consecutive success in pushpak safe landing

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന(ആർഎൽവി) സാങ്കേതികവിദ്യയിൽ സുപ്രധാന നേട്ടവുമായി ഐഎസ്ആർഒ. ആർഎൽവി എൽഇഎക്‌സ്-02ന്റെ മൂന്നാമത്തെയും അവസാനത്തെയും വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗ എയറനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് ലാൻഡിംഗ് പരീക്ഷണം നടത്തിയത്.ബഹിരാകാശത്ത് പോയി വരാനുള്ള ഇന്ത്യയുടെ ടാക്‌സി റോക്കറ്റാണ് ആർഎൽവി. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയിച്ചിരുന്നു.രണ്ടാമത്തെ പരീക്ഷണം മാർച്ച് 22നായിരുന്നു. ഐഎസ്ആർഒയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിലൊന്നായിട്ടാണ് ഇവ അറിയപ്പെടുന്നത്.

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്ന ഇന്ത്യയുടെ വലിയ സ്വപ്‌നങ്ങൾക്ക് കരുത്ത് പകരുന്ന പദ്ധതിയാണ് ഐഎസ്ആർഒയുടെ ആർഎൽവി. ആർഎൽവി-എൽഇഎക്‌സ്-13 ഈ ബഹിരാകാശ വാഹനത്തിന്റെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ളത്. മാത്രമല്ല ലാൻഡിംഗ് മികവ് വർധിപ്പിക്കാനും ഇവ സഹായിക്കും.അതേസമയം അടുത്ത ഘട്ടം ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ അഥവാ ഒആർവി ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. അതായത് ബഹിരാകാശത്ത് പോയി മടങ്ങിയെത്തുന്ന വാഹനത്തെയാണ് ഭൂമിയിലെത്തിക്കുക. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേരും നിലനിൽത്തിയിട്ടുണ്ട്. കാരണം ഈ പരീക്ഷണത്തിനായി ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ഉയോഗിക്കുന്നത്.

പുഷ്പക് എന്ന് പേരിട്ടിരിക്കുന്ന ആർഎൽവിയെ ലാൻഡിങ് പരീക്ഷണം നടത്തുന്നതിനായി വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിലും, ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്തിലും എത്തിച്ച ശേഷം വിട്ടയക്കുകയായിരുന്നു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച് ആർഎൽവി റൺവേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്ക് എത്തി.

ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക ആൽഗരിതം വിക്രം സാരാഭയ് സ്‌പേസ് സെന്റർ വികസിപ്പിച്ചിട്ടുണ്ട്. അതേസമയം മുമ്പുണ്ടായിരുന്ന എൽഇഎക്‌സ് മോഡലുകളെ അപേക്ഷിച്ച് ആർഎൽവി ദൗത്യം വലിയ വെല്ലുവിളിയായിരുന്നുവെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.കാരണം ലെക്‌സ് 02നെ അപേക്ഷിച്ചുള്ള പരീക്ഷണ വ്യാപ്തി വളരെ വലുതാണ്. 500 മീറ്ററാണ് ഇതിന്റെ ഇന്റൺഷനൽ ക്രോസ് റേഞ്ച് എറർ മേഖല. പുതിയ സംവിധാനത്തിലൂടെ കൃത്യമായ ദിശയിൽ തന്നെ ഇവ ഇറക്കാൻ സാധിക്കും.

 

isro karnataka pushpak Reusable Launch Vehicle