കുംഭമേളയില്‍ സ്‌നാനം ചെയ്ത് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേളയെന്ന് എസ് സോമനാഥ് എക്‌സില്‍ കുറിച്ചു. ത്രിവേണീ സംഗമത്തില്‍ സാധാരണക്കാരോടൊപ്പം സ്‌നാനം ചെയ്യാന്‍ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും അദ്ദേഹം കുറിച്ചു.

author-image
Biju
New Update
yr

പ്രയാഗ്‌രാജ്:  മഹാ കുംഭമേളയില്‍ പങ്കെടുത്ത് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ത്രിവേണി സംഗമത്തില്‍ പങ്കെടുത്ത് സ്‌നാനം ചെയ്തു. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാഗ് രാജില്‍ എത്തിയത്. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം സ്‌നാനം ചെയ്തു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേളയെന്ന് എസ് സോമനാഥ് എക്‌സില്‍ കുറിച്ചു. ത്രിവേണീ സംഗമത്തില്‍ സാധാരണക്കാരോടൊപ്പം സ്‌നാനം ചെയ്യാന്‍ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും അദ്ദേഹം കുറിച്ചു.

മഹാകുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 55 കോടി 40 ലക്ഷം ഭക്തരാണ് ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

isro s somanath