/kalakaumudi/media/media_files/2024/11/04/WkthcDcER9r7mFDOHGEY.jpg)
ഇടിമിന്നലുകളെ രണ്ടു മണിക്കൂര്‍ മുമ്പു തന്നെ പ്രവചിക്കാന്‍ ഉള്ള പുതു സംവിധാനവുമായി ഐ.എസ്.ആര്‍.ഒ. നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍. ഭൂസ്ഥിര ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അപഗ്രഥിച്ചാണ് ഇടിമിന്നലിലെ പ്രവചിക്കുന്നത്. മിന്നല്‍ കൂടുതല്‍ പതിക്കാന്‍ സാധ്യതയുളള ഹോട്ട്‌സ്‌പോട്ടുകളില്‍ ഇവയുടെ പ്രഹരശേഷിയും കൂടുതലാണ്. ഈയൊരു സംവിധാനം വഴി ആളുകള്‍ക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും സഹായകമാവും.
മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത അഞ്ചു ലക്ഷത്തിലൊന്നാണെന്നും, മിന്നലേറ്റാല്‍ ഒരുപാടു ആരോഗ്യപ്രശ്‌നങ്ങളും, ചിലപ്പോള്‍ മരണം വരെയും സംഭവിച്ചേക്കാം എന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. പ്രതിവര്‍ഷം 24,000-ഓളം പേരാണ് മിന്നലേറ്റ് ലോകത്ത് മരിക്കുന്നത്.