ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. നാളെയാണ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതാണു പരീഷണം മാറ്റിവച്ചതിനു പിന്നില്‍. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. നാളെ രാവിലെ എട്ടിനും എട്ടേമുക്കാലിനും ഇടയിലാണു പരീക്ഷണം നടത്താനിരുന്നത്.
പേടകങ്ങള്‍ കൃത്യമായ അകലത്തില്‍ എത്താത്തതിനെ തുടര്‍ന്ന് നേരത്തെ പരീക്ഷണം മാറ്റിവയ്ക്കുകയായിരുന്നു. ദൗത്യം വിജയിച്ചാല്‍ സ്‌പേസ് ഡോക്കിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ഔദ്യോഗിക കാലാവധിയിലെ അവസാന ബഹിരാകാശ പരീക്ഷണമാണെന്ന പ്രത്യേകതയുമുണ്ട്.
ഡിസംബര്‍ 30നാണ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. 476 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന 220 കിലോഗ്രാംവീതം ഭാരമുള്ള ചേസര്‍, ടാര്‍ജറ്റ് എന്നീ 2 ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേര്‍ക്കുന്നത്. വിമാനത്തിന്റെ 36 ഇരട്ടി വേഗതയില്‍ (മണിക്കൂറില്‍ 28,800 കിലോമീറ്റര്‍) പായുന്ന രണ്ട് ഉപഗ്രഹങ്ങളെയാണ് കൂട്ടിചേര്‍ക്കുന്നത്. ഇതുതന്നെയാണ് വെല്ലുവിളി. ഡോക്കിംഗ് സാങ്കേതിക ഇന്ത്യ സ്വന്തമായി വിദ്യ വികസിപ്പിച്ചതാണ്. ഇതിന് ഭാരതീയ ഡോക്കിംഗ് സിസ്റ്റം എന്ന പേരില്‍ പേറ്റന്റും എടുത്തിട്ടുണ്ട്.
നാളത്തെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ച് ഐഎസ്ആര്‍ഒ
ഉപഗ്രഹങ്ങള്‍ തമ്മില്‍ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതാണു പരീഷണം മാറ്റിവച്ചതിനു പിന്നില്‍. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
New Update