ബഹിരാകാശപേടകങ്ങളെ കൂട്ടിയോജിപ്പിക്കൽ; സ്പെയ്ഡെക്സ് സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമാകാൻ ഇന്ത്യ

ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷമാണ് രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക.

author-image
Subi
New Update
pslv

ചെന്നൈ: രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പെയ്ഡെക്സ് സാങ്കേതികവിദ്യ പരീക്ഷിണം നടത്താൻ ഐഎസ്ആര്‍ഒ.സ്പെയ്ഡെക്സ് സാങ്കേതിക വിദ്യയുടെ പരീക്ഷണാര്‍ഥം ഐഎസ്ആര്‍ഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം (പിഎസ്എല്‍വിസി 60) ഇന്ന് കുതിച്ചുയരും. പരീക്ഷണം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഇന്ന് രാത്രി 9.58നാണ് പിഎസ്എല്‍വിസി 60 വിക്ഷേപിക്കുക. 220 കിലോഗ്രാംവീതം ഭാരമുള്ള എസ് ഡിഎക്സ്. 01, എസ് ഡി എക്സ്. 02 ഉപഗ്രഹങ്ങള്‍ക്കു പുറമേ 24 പരീക്ഷണോപകരണങ്ങള്‍കൂടി പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.

 

ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്ഡിഎക്സ്. 01, എസ്.ഡി.എക്സ്. 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷമാണ് രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക.ഊർജ്ജവും വിവരങ്ങളും പങ്കുവച്ച് ഒരൊറ്റ പേടകം പോലെ പ്രവർത്തിച്ച ശേഷം അവയെ വേർപെടുത്തും. അതിനു ശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവർഷത്തോളം കാലം അവ പ്രവർത്തിക്കും.

 

യുഎസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്.പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമ്മിച്ചത് വിദ്യയിലൂടെയാണ്.

 

pslv isro