ജനുവരി 29 നാണ് രാജ്യം കാത്തിരിക്കുന്ന സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നുള്ള ചരിത്ര വിക്ഷേപണം. ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെ ഐഎസ്ആര്‍ഒയുടെ 100-ാമത് വിക്ഷേപണം നടക്കും. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എന്‍വിഎസ്-02. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഈ വിക്ഷേപണം നടക്കുക. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എല്‍വി- എഫ്15 എന്‍വിഎസ്-02 ഉപഗ്രഹത്തെ, ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ സ്ഥാപിക്കും. എന്‍വിഎസ് പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹവും ഇന്ത്യന്‍ നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്റെ ഭാഗവുമാണ് എന്‍വിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിര്‍ണയ സംവിധാനമാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സിസ്റ്റം അഥാവ നാവിഗേഷന്‍ 2. അമേരിക്കയെയും റഷ്യയെയും ചൈനയെയും യൂറോപ്യന്‍ യൂണിയനെയും വരെ വെല്ലുന്ന നാവിഗേഷന്‍ സംവിധാനമാണ് ഐഎസ്ആര്‍ഒ ഒരുക്കുന്ന നാവിക്. ഇന്ത്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൃത്യമായ സ്ഥാനം, വേഗത, സമയ സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനെല്ലാം നാവിക് സഹായകമാകും. ഇന്ത്യ മുഴുവനായും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിലോമീറ്റര്‍ പരിധിയും നാവികിന് ഉണ്ടാകും. സൈനിക ആവശ്യങ്ങള്‍ക്ക് പുറമെ രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇതിനകം നാവിക് ലഭ്യമാണ്