ബഹിരാകാശത്തെത്തിച്ചത് നൂറാം വിക്ഷേപണത്തിലൂടെ

ഉപഗ്രഹം ഇപ്പോള്‍ 170 കിലോമീറ്റര്‍ അടുത്ത ദൂരവും 37000 കിലോമീറ്റര്‍ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. ഇവിടെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഉപഗ്രഹം നിലനില്‍ക്കാം

author-image
Biju
New Update
hhdh

The NVS-02 navigation satellite in Sriharikota. Photograph: (ANI)

ബെംഗളുരു: നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ച എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് തകരാര്‍ വ്യക്തമായത്. ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

ഉപഗ്രഹം ഇപ്പോള്‍ 170 കിലോമീറ്റര്‍ അടുത്ത ദൂരവും 37000 കിലോമീറ്റര്‍ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. ഇവിടെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഉപഗ്രഹം നിലനില്‍ക്കാം. 

ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാന്‍ കഴിയില്ല. നിലവിലെ ഭ്രമണപഥത്തില്‍ വച്ച് ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താന്‍ വഴികള്‍ തേടുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആര്‍ഒയുടെ രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യന്‍ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എന്‍വിഎസ് ശ്രേണിയിലേത്. ഐആര്‍എന്‍എസ്എസ് ഉപഗ്രഹങ്ങളുടെ പിന്‍ഗാമികളാണ് ഈ ഉപഗ്രഹങ്ങള്‍.

 

isro