/kalakaumudi/media/media_files/2024/11/23/peugDgjngNmsZhSsn1zb.jpg)
മഹാരാഷ്ട്ര തെരഞ്ഞടുപ്പില്‍ കര്‍ജാത് ജാംഖേദ് മണ്ഡലത്തിലെ ഇവിഎമ്മുകള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്‌റൂം തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതായി എന്‍സിപി നേതാവ് രോഹിത് പവാര്‍ ആരോപിച്ചു. അഹല്യനഗര്‍ ജില്ലയിലെ കര്‍ജാത് ജാംഖേദ് മണ്ഡലത്തില്‍ ബിജെപി നേതാവും മുന്‍ മന്ത്രിയുായ രാം ഷിന്‍ഡെക്കെതിരെയാണ് എന്‍സിപി നേതാവ് രോഹിത് പവാര്‍ മത്സരിക്കുന്നത്. മണ്ഡലത്തിലെ നിലവിലെ എംഎല്‍എ ആണ് രോഹിത് പവാര്‍.
'കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ അഹല്യനഗറിലെ കര്‍ജത് ജാംഖേദ് മണ്ഡലത്തിലെ ഇവിഎമ്മുകള്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന സ്ട്രോങ്‌റൂമിലേക്ക് 25 മുതല്‍ 30 വരെ ബിജെപി പ്രവര്‍ത്തകര്‍ ബലമായി കയറാന്‍ ശ്രമിച്ചു. എന്നാല്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും എന്റെ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് നുഴഞ്ഞുകയറ്റം തടയുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ചെയ്തു. അവരെ ഞാന്‍ അഭിനന്ദിക്കുന്നു' എന്ന് രോഹിത് പവാര്‍ എക്‌സില്‍ കുറിച്ചു.
ഈ സംഭവം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയണമെന്നും ബിജെപി പ്രവര്‍ത്തകരുടെ ഈ ശ്രമം അവരുടെ തോല്‍വിയുടെ ഭയത്തില്‍ നിന്ന് ഉടലെടുത്ത ഗുണ്ടായിസത്തിന്റെ ഉദാഹരണമാണ് എന്നും രോഹിത് പവാര്‍ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കര്‍ജാത്ത് ജാംഖേദിലെ ഘടകകക്ഷികള്‍ ജനാധിപത്യത്തിലൂടെ ഈ ഗുണ്ടായിസത്തെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ലോക്കല്‍ പൊലീസിന്റെ പങ്ക് ഇസിഐ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര തെരഞ്ഞടുപ്പ് ഫലം അവസനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മുന്‍ മന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ രാം ഷിന്‍ഡെക്കെതിരെ 946 വോട്ടുകള്‍ക്ക് എന്‍സിപി നേതാവ് രോഹിത് പവാര്‍ മുന്നിട്ട് നില്‍ക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
