മകനെ കണ്ടിട്ട് 2 വർഷമായി, ഓർമ്മകൾ വേദനിപ്പിക്കുന്നു : ശിഖർ ധവാൻ

മകൻ സൊറാവാറിനെ കാണാൻ ഉള്ള എല്ലാ വഴികളും ബ്ലോക്ക് ചെയ്തു. മകനെ കാണാൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ എപ്പോഴും മകന് സന്ദേശങ്ങൾ അയക്കാറുണ്ട്. എന്നാൽ മകനിത് കാണുന്നുണ്ടോ എന്ന ഉറപ്പ് പോലും തനിക്കില്ലെന്ന് ധവാൻ പറഞ്ഞു.

author-image
Rajesh T L
New Update
cricket

ന്യൂഡൽഹി: ക്രിക്കറ്റ് താരം ശിഖർ ധവാൻ സ്വന്തം മകനെ കണ്ടിട്ട് രണ്ട് വർഷമായെന്നു പരാതി. മകൻ സൊറാവാറിനെ കാണാൻ ഉള്ള എല്ലാ വഴികളും ബ്ലോക്ക് ചെയ്തു. മകനെ കാണാൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ എപ്പോഴും മകന് സന്ദേശങ്ങൾ അയക്കാറുണ്ട്. എന്നാൽ മകനിത് കാണുന്നുണ്ടോ എന്ന ഉറപ്പ് പോലും തനിക്കില്ലെന്ന് ധവാൻ പറഞ്ഞു. 2023 ഒക്ടോബറിലാണ് ശിഖർ ധവാനും മുൻ ഭാര്യ അയേഷ മുഖർജിയുമായി വിവാഹ മോചനം നേടിയത്. അയേഷയ്ക്ക് ഒപ്പമാണ് മകൻ താമസിക്കുന്നത്.

കോടതി വിധി പ്രകാരം ധവാനെ മകനെ കാണുന്നതിൽ നിന്ന് വിലക്കിയിട്ടില്ല. പക്ഷെ അതിന് സാധിക്കുന്നില്ല. മകൻ ആരോഗ്യത്തോടെയും സന്തോഷമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു.

2 ദിവസം കൂടുമ്പോൾ മകന് സന്ദേശം അയക്കാറുണ്ട്. മകനോട് സംസാരിച്ചിട്ട് ഒരു വർഷത്തോളമായി. വളരെ ബുദ്ധിമുട്ടിയാണ് ഇപ്പോഴുള്ള ജീവിതം നയിക്കുന്നത്.

മകൻ അടുത്തില്ലാത്തതിന്റെ ദുഃഖമുണ്ട്. സ്ഥിരമായി ധ്യാനിക്കാറുണ്ട്. ധ്യാനത്തിൽ പലപ്പോഴും മകനോട് സംസാരിക്കുന്നതായി കാണാറുണ്ട്. മകന് 2 വയസ്സ് വരെ കാണാൻ കഴിഞ്ഞിട്ടുള്ളത്.

ഇപ്പോൾ മകന് 11വയസ്സായി. 2011ലാണ് ശിഖർ ധവാനും അയേഷ മുഖർജിയും വിവാഹിതരായത്. 11 വർഷം നീണ്ട വിവാഹ ജീവിതത്തിൽ ധവാൻ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി ഡല്‍ഹി കോടതി വിലയിരുത്തിയിരുന്നത്.ധവാന്റെ ആരോപണങ്ങൾ കോടതിയിൽ നേരിടാനോ, പ്രതിരോധിക്കാനോ അയേഷ തയാറായില്ലെന്നു വ്യക്തമാക്കിയാണ് താരത്തിന് വിവാഹ മോചനം അനുവദിച്ചത്.

Shikhar Dhawan cricket sports