ജഡേജ ബിജെപിയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

author-image
Prana
New Update
bjp flag
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടേയും ബിജെപി അംഗത്വ കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ പോസ്റ്റ്.ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്‍റെ ഭാഗമായാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരിക്കുന്നത്. ഈ മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് അംഗത്വവിതരണ പരിപാടി ഉദ്ഘാടനം ചെയ്തത്.2019ലാണ് ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നത്. 2022ല്‍ ജാംനഗര്‍ നോര്‍ത്ത് സീറ്റില്‍ സ്ഥാനാര്‍ഥിയായ റിവാബ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷന്‍ഭായ് കാര്‍മറിനെതിരെ ജയിച്ച് എം എല്‍ എ ആയി. ടി20 ലോകകപ്പിനുശേഷം രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രവീന്ദ്ര ജഡേജയുടെ ഇന്ത്യൻ ടീമിലെ സ്ഥാനവും സമീപകാലത്തായി ഭീഷണിയിലാണ്. ടി20 ലോകകപ്പിന് പിന്നാലെ ശ്രീലങ്കക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും ജഡേജയുടെ അതേശൈലിയുള്ള അക്സര്‍ പട്ടേലിന്‍റെ വരവോടെ ജഡേജയുടെ ടീമിലെ സ്ഥാനം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യക്കായി 72 ടെസ്റ്റില്‍ നിന്ന് 294 വിക്കറ്റും 197 ഏകദിനങ്ങളില്‍ നിന്ന് 220 വിക്കറ്റും നേിടിയിട്ടുള്ള 35കാരനായ ജഡേജ ബാറ്ററെന്ന നിലയില്‍ 6000ത്തില്‍ അധികം റണ്‍സും നേടിയിട്ടുണ്ട്.

Jadeja BJP