jailed actor darshan complains of being haunted by murdered fan in prison
ബെംഗളൂരു: ആരാധകനായ രേണുകാസ്വാമിയുടെ പ്രേതം ജയിലിൽ വേട്ടയാടുകയാണെന്ന് നടൻ ദർശൻ.രേണുകാസ്വാമി സ്വപ്‌നത്തിൽ വന്ന് തന്നെ വോട്ടയാടുകയാണെന്ന് ദർശൻ പറഞ്ഞതായി ബല്ലാരി ജയിൽ വൃത്തങ്ങൾ അറിയിച്ചു.രേണുകാസ്വാമി കൊലപാതകക്കേസിൽ അറസ്റ്റിലായ ദർശൻ നിലവിൽ ബെല്ലാരി ജയിലിലാണ്.സെല്ലിൽ തനിച്ചായതിനാൽ ഭയം കാരണം ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും ദർശൻ ജയിൽ അധികൃരെ അറിയിച്ചിട്ടുണ്ട്.ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു. രാത്രി ഉറക്കത്തിൽ ദർശൻ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയിൽ അധികൃതരും സൂചിപ്പിച്ചു.
തന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയാണെങ്കിൽ, തിരികെ ബംഗലൂരു ജയിലിലേക്ക് മാറ്റണമെന്ന് ദർശൻ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദർശന്റെ ഭാര്യ വിജയലക്ഷ്മി, ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.
രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ ദർശൻ, ബംഗലൂരു സെൻട്രൽ ജയിലിൽ കൂട്ടാളികളോടൊപ്പം ആഡംബര ചികിത്സയിലേർപ്പെടുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നത് വിവാദമായിരുന്നു. ഇതേത്തുടർന്നാണ് ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്. ബെല്ലാരി ജയിലിലെ ചെറിയ സെല്ലിലാണ് ദർശനം പാർപ്പിച്ചിട്ടുള്ളത്.ഇവിടേക്ക് ആർക്കും പ്രവേശനാനുമതിയില്ല.
സൗകര്യങ്ങൾ വേണമെന്ന ദർശന്റെ ആവശ്യങ്ങൾ ജയിൽ അധികൃതർ അംഗീകരിച്ചിട്ടില്ല. കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള സൗകര്യങ്ങൾ മാത്രമാണ് സെല്ലിൽ അനുവദിച്ചിട്ടുള്ളത്. തനിക്ക് പുറംവേദനയുണ്ടെന്നും, ബംഗലൂരു ജയിലിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകണമെന്നും ദർശൻ ആവശ്യപ്പെട്ടിട്ടുണ്ട്.