/kalakaumudi/media/media_files/2025/11/15/nowgam-2025-11-15-14-59-23.jpg)
ശ്രീനഗർ: നൗഗാം പൊലീസ് സ്റ്റേഷനിൽ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വൻ സ്‌ഫോടനംനടന്നത് വളരെ 'യാദൃച്ഛികമായിരുന്നെന്നും ഒരുതരത്തിലും ഉള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും ജമ്മു കശ്മീർ പോലീസ് പറഞ്ഞു .
ഡൽഹി സ്ഫോടന കേസിലെ അന്യോഷണം നടക്കുന്നതിനിടയിൽ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കൾ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് നൗഗാം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്.
കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ എടുക്കുന്നതിനിടെയാണ് ഭൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി നളിൻ പ്രഭാത് പറഞ്ഞു.
ഇന്നലെ രാത്രി 11.20 ഓടേയാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മറ്റേതെങ്കിലും ഊഹാപോഹങ്ങൾ അനാവശ്യമാണ്.
പൊട്ടിത്തെറി അബദ്ധത്തിൽ സംഭവിച്ചതാണെന്നും നളിൻ പ്രഭാത് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
