ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടി ജമ്മു കശ്മീർ

രഞ്ജി ട്രോഫി സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബംഗാളിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീർ ടൂർണമെന്റ് ചരിത്ത്രതിൽ ആദ്യമായി ഫൈനലിന് യോഗ്യത നേടി.

author-image
Devina
New Update
renji

ബംഗാൾ: രഞ്ജി ട്രോഫി സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബംഗാളിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീർ ടൂർണമെന്റ് ചരിത്ത്രതിൽ ആദ്യമായി ഫൈനലിന് യോഗ്യത നേടി.

രണ്ടാം ഇന്നിങ്‌സിൽ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു വംശാജ് ശർമ്മ, അബ്ദുൾ സമദ് എന്നിവരുടെ ബലത്തിലാണ്‌ലക്ഷ്യം കണ്ടത്.

സ്‌കോർ ബംഗാൾ 328,99 ജമ്മു 302 4 ന് 126 രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജമ്മു പേസർ അക്വിബ് നബിയാണ് പെ്‌ളയർ ഒഫ് ദ മാച്ച്.

1959-60 സീസണിലായിരുന്നു രഞ്ജിട്രോഫിയിൽ ജമ്മു കശ്മീരിന്റെ അരങ്ങേറ്റം. 1982-83 സീസണിൽ സർവീസസിനെ തോൽപിച്ചാണ് രഞ്ജിയിൽ ജമ്മു ആദ്യജയം സ്വന്തമാക്കിയത്. പിന്നീട് ശ്രദ്ധ നേടുന്നത് 2014 ലാണ്.