ജമ്മുകശ്മീര്‍, ഹരിയാണ തിരഞ്ഞെടുപ്പ് ഫലം ഇന്ന് ; ജനവിധി കാത്ത് മുന്നണികള്‍

ഹരിയാണയില്‍ ഒറ്റ ഘട്ടമായും ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടന്നത്.

author-image
Vishnupriya
New Update
pa

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാണ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ എട്ട് മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലും 90 വീതം സീറ്റുകളാണ് ഉള്ളത്. ഹരിയാണയില്‍ ഒറ്റ ഘട്ടമായും ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടന്നത്.

ഹരിയാണയിലും ജമ്മു-കശ്മീരിലും കോണ്‍ഗ്രസിനും എക്‌സിറ്റ് പോള്‍ സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിലും കടുത്ത ആത്മവിശ്വാസത്തില്‍ തന്നെയാണ് എന്‍ഡിഎയും ബിജെപിയുമുള്ളത്.

ജമ്മു കശ്മീരിലെ പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഇവിടെ ഇന്ത്യ സഖ്യത്തിന് എക്‌സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.

hariyana election jammu kashmir election