Jammu Kashmir assembly election 2024 the nc congress alliance has crossed the majority mark with 52 seats
ഡൽഹി: ജമ്മുകശ്മീരിൽ കോൺഗ്രസ്-എൻസി സഖ്യം ഭരണത്തിലേക്ക്. നാഷണൽ കോൺഫറൻസ് വൻ മുന്നേറ്റമാണ് ജമ്മുകശ്മീരിലുണ്ടാക്കിയത്.52 സീറ്റുകളുമായി എൻസി-കോൺഗ്രസ് സഖ്യം ഭൂരിപക്ഷം മറികടന്നു. ഒമർ അബ്ദുളള മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നിലാണ്.അതെസമയം മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിൽ ഒതുങ്ങി. മെഹ്ബൂബ മുഫ്ത്തിയുടെ മകൾ ഇൽത്തിജ തോറ്റു.
തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റും പുറത്ത് വന്നു. ബിജെപി ജമ്മു മേഖലയിൽ മാത്രമായൊതുങ്ങി.അതെസമയം ബസോലി സീറ്റിൽ ബിജെപി വിജയിച്ചു.ജമ്മു കശ്മീരിലെ 90 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി - സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലാണ് വോട്ടെടുപ്പ് നടന്നത്. 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 58.58 ശതമാനത്തിൽനിന്ന് പോളിംഗ് ശതമാനം വർധിച്ചതായാണ് കണക്കുകൾ പറയുന്നത്.
ജമ്മു കശ്മീരിൽ കോൺഗ്രസ്- നാഷനൽ കോൺഫറൻസ് സഖ്യം മികച്ച വിജയം കൈവരിക്കുമെന്നും എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനയിൽ ബിജെപി അപ്രസക്തമാകുമെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നുമാണ് മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം പ്രവചിച്ചിരിക്കുന്നത്. ബിജെപി പരമാവധി 24 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രധാനപ്പെട്ട എജൻസികളുടെ പ്രവചനം.