Amit Shah, Jitendra Singh and Jammu and Kashmir BJP president Ravinder Raina during the release of BJP's election manifesto
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര മന്ത്രി അമിത് ഷാ ആണ് പുറത്തിറക്കിയത്. േകശ്മീരിനെ തീവ്രവാതത്തിന്റെ കേന്ദ്രമെന്ന് മാറ്റി, വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്നുല്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രകടന പത്രികയില്‍ പറയുന്നത്. മഖലയില്‍ വികസനവും സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയതാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് അക്കാലത്തും ബിജെപി നടത്തിയിട്ടുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാറിന് കീഴില്‍ കശ്മീരില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും അമിത് ഷാ വിശദീകരിച്ചു.
പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ കര്‍ഷകര്‍ക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ 50 ശതമാനം ഇളവ്, യുവാക്കള്‍ക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍, നീതിപൂര്‍വകമായ നിയമന സംവിധാനം എന്നിവ ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.