/kalakaumudi/media/media_files/56SNArSwe0lC4FpzN55d.jpeg)
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് തോല്‍വി. ശ്രീഗുഫ്വാര ബിജ്‌ബെഹറ മണ്ഡലത്തിലാണ് ഇന്‍തിജ തോല്‍വി ഏറ്റുവാങ്ങിയത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തോല്‍വി അംഗീകരിച്ചുകൊണ്ടു എക്‌സില്‍ പ്രതികരണവുമായി ഇല്‍തിജ രംഗത്തെത്തി.
''ജനവിധി ഞാന്‍ അംഗീകരിക്കുന്നു. ബിജ്ബെഹറയിലെ ജനങ്ങളില്‍ നിന്ന് ലഭിച്ച സ്‌നേഹവും വാത്സല്യവും എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഠിനാധ്വാനം ചെയ്ത പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദി' എക്‌സില്‍ ഇന്‍തിജ കുറിച്ചു''.
നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ എന്‍സി ബഷീര്‍ അഹമ്മദ് ഷാ വീരിയോടാണ് ഇന്‍തിജ പരാജയപ്പെട്ടത്. അവസാന ഫലസൂചനകള്‍ പ്രകാരം 8758 വോട്ടുകള്‍ക്കാണ് ഇന്‍തിജയുടെ പരാജയം. മുഫ്തി കുടുംബത്തിന് ഏറെ സ്വാധീനുമുള്ള മണ്ഡലത്തിലാണ് ഇളമുറക്കാരിയുടെ പരാജയം. മുന്‍പ് ഇതേ മണ്ഡലത്തില്‍ മെഹബൂബ മുഫ്തിയും മത്സരിച്ചിരുന്നു.