New Update
/kalakaumudi/media/media_files/2024/10/28/qdckGZwkXBFe3N34wdeB.jpeg)
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അഖ്നൂരിൽ സുരക്ഷാ സേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കില്ലെന്നാണ് വിവരം.
പ്രദേശത്ത് നാലോളം ഭീകരരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നുണ്ട്. രാവിലെ 7.30 ഓടെയാണ് ജോഗ്വാൻ മേഖലയിൽ സേന തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെയാണ് വെടിവെപ്പ് ഉണ്ടാകുന്നത്.