/kalakaumudi/media/media_files/2025/04/18/VXBaAke5bI9BrvmAZxWo.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിക്കായി പ്രശസ്തമായ രണ്ട് സെറ്റ് ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ ഇന്ത്യക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച് ജപ്പാന്‍.
2026ന്റെ തുടക്കത്തില്‍ E5, E3 സീരീസുകളില്‍ നിന്നുള്ള ഓരോ ട്രെയിന്‍ സെറ്റുകള്‍ പരിശോധനാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇന്ത്യയിലെത്തിക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനം.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026- ല്‍ ഓടുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് നേരെത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉഭയകക്ഷി ഉച്ചകോടിക്കായി ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കരാറുകളില്‍ ഒപ്പുവെച്ചേക്കും.