ഭർത്താവിന്റെ പേര് ചേർത്ത് വിളിക്കണ്ട'; പ്രതിഷേധിച്ച് ജയാ ബച്ചൻ

രാജ്യസഭയിൽ നേരത്തെ രണ്ടു തവണ ഇതേ കാര്യത്തിൽ ജയാ ബച്ചൻ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ‘സർ, ജയാ ബച്ചൻ മാത്രം മതി’ എന്ന് പറഞ്ഞ് ഉപരിഷ്ട്രപതിയെ അവർ എതിർത്തിരുന്നു.

author-image
Anagha Rajeev
New Update
jaya bachan
Listen to this article
0.75x1x1.5x
00:00/ 00:00

രാജ്യസഭയിൽ ‘ജയ അമിതാഭ് ബച്ചൻ’ തർക്കം വീണ്ടും. സമജ്‌വാദി പാർട്ടി എംപി ജയാ ബച്ചനെ ഉപരാഷ്ട്രപതി വീണ്ടും ജയ അമിതാഭ് ബച്ചൻ എന്ന വിളിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ജയ അമിതാഭ് ബച്ചൻ എന്ന് വീണ്ടും വിളിച്ച ഉപരാഷ്ട്രപതി മാപ്പ് പറയണമെന്നും ജയാ ബച്ചൻ ആവശ്യപ്പെട്ടു. തുടർന്ന് അവർ സഭയിൽ നിന്ന് ഇറങ്ങി പോയി. ജയാ ബച്ചനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളും സഭ വിട്ടു.

രാജ്യസഭയിൽ നേരത്തെ രണ്ടു തവണ ഇതേ കാര്യത്തിൽ ജയാ ബച്ചൻ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ‘സർ, ജയാ ബച്ചൻ മാത്രം മതി’ എന്ന് പറഞ്ഞ് ഉപരിഷ്ട്രപതിയെ അവർ എതിർത്തിരുന്നു. കഴിഞ്ഞ മാസം ‘ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങിനെ എതിർത്ത ജയ, ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിലാണ് അംഗീകരിക്കപ്പെടുന്നതെന്നും സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല’ എന്നും വിമർശിച്ചിരുന്നു.

ഇന്ന് വീണ്ടും ഉപരിഷ്ട്രപതി ഈ വിളി അവർത്തിച്ചപ്പോൾ ജയാ ബച്ചൻ ഉപരാഷ്ട്രപതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതനായ ജഗദീപ് ധൻകർ, ‘എന്നെ പഠിപ്പിക്കേണ്ട’ എന്ന് പ്രതികരിച്ചു. എന്നാൽ, ജയാ ബച്ചൻ ഉറച്ചു നിൽക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ അവർ സഭ വിട്ടു, പ്രതിപക്ഷ എംപിമാരും ഒപ്പം സഭയിൽ നിന്നിറങ്ങി.

jaya bachan