യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയില്‍; പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച

ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും അദ്ദേഹത്തോടൊപ്പം ഉണ്ട്. വാന്‍സിന്റെ മൂന്ന് മക്കളായ ഇവാന്‍, വിവേക്, മകള്‍ മിറാബെല്‍ എന്നിവരും ഈ യാത്രയില്‍ വൈസ് പ്രസിഡന്റിനോടൊപ്പമുണ്ട്.

author-image
Biju
New Update
hhu

ന്യൂഡല്‍ഹി : യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കുടുംബവും ഇന്ത്യയില്‍ എത്തി. വ്യാഴാഴ്ച വരെ അദ്ദേഹം ഇന്ത്യയില്‍ ഉണ്ടാകും. അമേരിക്കന്‍ വ്യോസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ ഒമ്പതരയോടെയാണ് അദ്ദേഹം ഡല്‍ഹി പാലം വമാനത്താവളത്തില്‍ എത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടത്തും. യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചയാകും എന്നാണ് സൂചന.

ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും അദ്ദേഹത്തോടൊപ്പം ഉണ്ട്. വാന്‍സിന്റെ മൂന്ന് മക്കളായ ഇവാന്‍, വിവേക്, മകള്‍ മിറാബെല്‍ എന്നിവരും ഈ യാത്രയില്‍ വൈസ് പ്രസിഡന്റിനോടൊപ്പമുണ്ട്. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ ജയ്പൂരിലേക്കും ആഗ്രയിലേക്കും സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യാ സന്ദര്‍ശനത്തില്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) മൈക്ക് വാള്‍ട്ട്‌സും വൈസ് പ്രസിഡന്റിനോടൊപ്പമുണ്ട്. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രഖ്യാപിച്ച ഉഭയകക്ഷി വ്യാപാര കരാറിന്റെ അടുത്തഘട്ട ചര്‍ച്ചകള്‍ ജെ ഡി വാന്‍സിന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

 

j d vance