എച്ച് ഡി രേവണ്ണ പോലിസ് കസ്റ്റഡിയില്‍

ജെഡിഎസ് എംഎല്‍എ പിടിയിലായത് ബലാത്സംഗ പരാതിയില്‍. രേവണ്ണയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. രേവണ്ണയ്ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

author-image
Sruthi
New Update
revanna

JD(S) leader HD Revanna taken into custody by SIT in kidnapping case

Listen to this article
0.75x 1x 1.5x
00:00 / 00:00

എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. കസ്റ്റഡിയില്‍ എടുത്തത് ദേവഗൗഡയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്ന്. ജെഡിഎസ് എംഎല്‍എ പിടിയിലായത് ബലാത്സംഗ പരാതിയില്‍. രേവണ്ണയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു.രേവണ്ണയ്ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് മൂന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും രേവണ്ണ ഹാജരായരുന്നില്ല. തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.

ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ മാതാവിനെ തട്ടിക്കൊണ്ടുപോയതിനും രേവണ്ണയ്‌ക്കെതിരെ കേസുണ്ട്. രേവണ്ണയുടെ മകന്‍ ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആര്‍ നഗര സ്വദേശിനിയുടെ മാതാവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് കേസ്. ഹാസന്‍ സ്വദേശി സതീഷ് ബാബണ്ണ രേവണ്ണയുടെ നിര്‍ദേശ പ്രകാരമാണ് തന്റെ മാതാവിനെ തട്ടിക്കൊണ്ട് പോയതെന്ന് പരാതിക്കാരി പറയുന്നു. കേസില്‍ രേവണ്ണ ഒന്നാം പ്രതിയും സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമാണ്.

 

JD(S) leader HD Revanna taken into custody by SIT in kidnapping case
JDS HD Revanna