/kalakaumudi/media/media_files/xTCcXtzgTeEtVnLjGGyv.jpg)
JDS Leader Prajwal Revanna On The Run In Sex Tapes Case Back Tonight
ലൈംഗികാതിക്രമക്കേസില്‍ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് അര്‍ധരാത്രിയോടെ വിദേശത്ത് നിന്നും എത്തിയേക്കുമെന്ന് സൂചന. ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെത്തിയാല്‍ പ്രജ്വലിനെ വിമാനത്താവളത്തില്‍വച്ച് തന്നെ കസ്റ്റഡിയില്‍ എടുക്കും. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ആണ് നാളെ വെളുപ്പിന് ബെംഗളുരുവില്‍ എത്തുക. പ്രജ്വലിനെ അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം.പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്.