ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ജെഡിയു

സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യുവാക്കളുടെ പ്രതിഷേധം.

author-image
Rajesh T L
New Update
ni

JDU Demands caste census

Listen to this article
0.75x 1x 1.5x
00:00 / 00:00

ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്നിപഥ് പദ്ധതി പുനപരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ച് സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയു. അഗ്‌നിനിവീര്‍ പദ്ധതിക്കെതിരെ രാജ്യത്ത് അമര്‍ഷമുണ്ടെന്നും പുനപരിശോധന വേണമെന്നും ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. 2022 ലായിരുന്നു മോദി സര്‍ക്കാര്‍ അഗ്‌നിപഥ് നടപ്പാക്കിയത്.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഗ്‌നിപഥ് പദ്ധതിക്കെതിരെ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യുവാക്കളുടെ പ്രതിഷേധം.

 

caste census