സഭയില്‍ മലയാളത്തില്‍ കത്തിക്കയറി ജെബി മേത്തര്‍ എം പി

മുന്നമാരുടെയും പാലം പണിയുന്നവരുടെയും അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കുന്നതിനു കേരള ജനത വിധിയെഴുതും. ഇത് സാംപിളാണ്. അടിപൊളി വെടിക്കെട്ട് വരുന്നതേയുള്ളൂ എന്നായിരുന്നു ജെബി മേത്തര്‍ പറഞ്ഞത്

author-image
Biju
New Update
jeby

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൂന്യവേളയില്‍ ജോണ്‍ ബ്രിട്ടാസിനെ ലക്ഷ്യം വച്ച് ജെബി മേത്തറുടെ 'മുന്ന' പരാമര്‍ശം.  കേരളം ഇന്ന് തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മാറ്റത്തിന്റെ പുതിയ ജാതകം കുറിക്കാനൊരുങ്ങുകയാണ്. മുന്നമാരുടെയും പാലം പണിയുന്നവരുടെയും അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കുന്നതിനു കേരള ജനത വിധിയെഴുതും. ഇത് സാംപിളാണ്. അടിപൊളി വെടിക്കെട്ട് വരുന്നതേയുള്ളൂ എന്നായിരുന്നു ജെബി മേത്തര്‍ പറഞ്ഞത്. 

കേരളത്തില്‍ വ്യാജമരുന്നുകള്‍ സുലഭമെന്നും ജെബി മേത്തര്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരാജയമാണിത്. നിലവാരമില്ലാത്ത മരുന്നുകള്‍ യഥേഷ്ടം ലഭ്യമാണെന്നും ജെബി പറഞ്ഞു. ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. 

ജെബി മേത്തര്‍ സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. മറ്റെവിടെയോ നിര്‍മിച്ച വ്യാജ മരുന്നുകളാണ് കേരളത്തില്‍ കൊണ്ടുവന്നത്. കേരള സര്‍ക്കാരിന്റെ കാര്യക്ഷമത കൊണ്ടാണ് വ്യാജ മരുന്നുകള്‍ കണ്ടെത്തിയതെന്നും ബ്രിട്ടാസ് സഭയില്‍ മറുപടി നല്‍കി.