രാജ്യത്തെ വിവിധ എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ 2025 രണ്ടാം സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആരംഭിച്ചു. ഫെബ്രുവരി 25 വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫീസ് 25ന് രാത്രി 11.50 വരെ അടയ്ക്കാം. ഏപ്രില്‍ മാസം ഒന്നിനും എട്ടിനും ഇടയ്ക്കാണ് പരീക്ഷ. ജെഇഇ മെയിന്‍ 2025 സെഷന്‍ 1 എഴുതിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെഷനില്‍ എഴുതാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുന്‍ അപേക്ഷ നമ്പര്‍, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരീക്ഷ ഫീസ് അടയ്ക്കാവുന്നതാണ്. ഇവര്‍ക്ക് പേപ്പര്‍ , പരീക്ഷാ മാധ്യമം, നഗരം എന്നിവ യഥേഷ്ടം മാറ്റാനുള്ള സൗകര്യവുമുണ്ട്.പുതിയ വിദ്യാര്‍ഥികള്‍ ആദ്യം രജിസ്റ്റര്‍ ചെയ്തതിന് ശേഷം ജെഇഇ മെയിന്‍ രണ്ടാം സെഷനായി ഓണ്‍ലൈനായി അപേക്ഷിക്കുകയും വേണം. ഒരാള്‍ക്ക് ഒരു ഫോം മാത്രമേ പൂരിപ്പിക്കാന്‍ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ.
പരീക്ഷ കേന്ദ്രങ്ങളെപ്പറ്റിയുള്ള മുന്‍കൂര്‍ അറിയിപ്പ്, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡിങ്, പരീക്ഷ ഫലപ്രഖ്യാപനം തുടങ്ങിയവയുടെ തീയതികള്‍ / വിജ്ഞാപനങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.