/kalakaumudi/media/media_files/r0mAvE1A5rdt0BGxXGkN.jpg)
റാഞ്ചി: ഗുജറാത്തിന് പിന്നാലെ ജാർഖണ്ഡിലും കെട്ടിടം തകർന്നു. ദേഗാർ നഗരത്തിലാണ് കെട്ടിടം തകർന്നു വീണത്. ഏഴോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് വിശാൽ സാഗർ അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയെത്തി രണ്ട് കുട്ടികളെ രക്ഷിച്ചു. നാട്ടുകാർ മൂന്ന് പേരെയും രക്ഷിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ഫയർഫോഴ്സും സംഭവസ്ഥലത്തുണ്ട്. കെട്ടിടം തകരാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഗോദ എം.പി നിഷികാന്ത് ദുബെയും ദേഗാർ പൊലീസ് സൂപ്രണ്ടും ഡെപ്യൂട്ടി കമീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നുനില കെട്ടിടമാണ് തകർന്ന് വീണത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
