ജാർഖണ്ഡിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും

ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. വിശ്വാസവോട്ടിന് മുന്നോടിയായി മന്ത്രിസഭ പുനഃസംഘടനയും നടത്തും. കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതൊടെയാണ് വോട്ടെടുപ്പ്.

81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഭരണത്തിലുള്ള ഇൻഡ്യാ സഖ്യത്തിന് 45 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. ജെഎംഎം -27, കോൺഗ്രസ് -17, ആർ.ജെ.ഡി. -1 എന്നിങ്ങനെയാണ് അംഗബലം. പ്രതിപക്ഷത്തെ ബി.ജെ.പി.ക്ക് 24 എം.എൽ.എ.മാരാണുള്ളത്.

ജൂലൈ 4ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തിരുന്നു.  ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ഇ.ഡി കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഹേമന്ത് സോറന് വേണ്ടി മുഖ്യമന്ത്രിയായിരുന്ന ചംപയ് സോറൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിൻറെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്

Jharkhand