/kalakaumudi/media/media_files/y7jFHle0582eFdiuxEey.jpg)
വര്‍ക്കൗട്ടിനിടെ യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി ജിം ട്രെയിനര്‍. വ്യായാമം ചെയ്യുന്ന മര ദണ്ഡുപയോഗിച്ചാണ്(മഡ്ഗാര്‍) 20-കാരന്റെ തലയ്ക്കടിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ യോഗേഷ് ഷിന്‍ഡെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിം ട്രെയിനര്‍ ധരവി നകേലിനെ അറസ്റ്റുചെയ്തു. മുളുണ്ടിലെ ജിമ്മില്‍ ബുധനാഴ്ചയാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.മറ്റുള്ളവരുമായി വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് യതൊരു പ്രകോപനവുമില്ലാതെ നകേല്‍ യുവാവിനെ ആക്രമിക്കുന്നത്. അടിയേറ്റ ഷിന്‍ഡെ വേദന താങ്ങാനാവാതെ തലയില്‍ കൈവച്ച് ബെഞ്ചിലിരിക്കുന്നതും കാണാം. വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്ന നകേലിനെ മറ്റ് ട്രെയിനര്‍മാരും ജിമ്മിലുണ്ടായിരുന്നവരും ചേര്‍ന്ന് പിടിച്ചുവയ്ക്കുകയായിരുന്നു.ഷിന്‍ഡെ അപകടനില തരണം ചെയ്തു. എങ്കിലും തലയോട്ടില്‍ ചെറിയ പൊട്ടലുണ്ട്. രണ്ടുവര്‍ഷമായി യുവാവ് ജിമ്മിലെ മെമ്പറാണ്. നകേലിനെതിരെ ഷിന്‍ഡെ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.