ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി

ചംപയ് സോറനെ കടുവയെന്ന് വിശേഷിപ്പിച്ച മന്ത്രി, അദ്ദേഹം കടുവയായിരുന്നെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും തന്റെ എക്സിൽ കുറിച്ചു. ജെഎംഎം വിടുന്നതായി ഞായറാഴ്ച്ചയാണ് ചംപയ് സോറൻ സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

author-image
Vishnupriya
New Update
ch
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി:അഭ്യൂഹങ്ങൾക്കൊടുവിൽ ജെഎംഎം പാർട്ടി വിട്ട ജർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാൻ ആവാം മോർച്ച (എച്ച്എഎം) നേതാവുമായ ജിതൻ റാം മാഞ്ചി. സമൂഹമാധ്യമമായ എക്സിലൂടെ കുറിപ്പ് പങ്കു വെച്ചാണ് ക്ഷണം.

ചംപയ് സോറനെ കടുവയെന്ന് വിശേഷിപ്പിച്ച മന്ത്രി, അദ്ദേഹം കടുവയായിരുന്നെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും തന്റെ എക്സിൽ കുറിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി (ജെഎംഎം) വിടുന്നതായി ഞായറാഴ്ച്ചയാണ് ചംപയ് സോറൻ സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

‘ചംപയ്, നിങ്ങൾ ഒരു കടുവയായിരുന്നു, ഇപ്പോഴും അങ്ങനെയാണ്, നാളെയും അതങ്ങനെ തന്നെ തുടരും. എൻഡിഎ കുടുംബത്തിലേക്ക് സ്വാഗതം.’– മന്ത്രി പറഞ്ഞു. ജെഎംഎമ്മിൽ വിഷമിപ്പിക്കുന്ന അനുഭവങ്ങളുണ്ടായി എന്നു വിശദീകരിക്കുന്ന ചംപയുടെ എക്സ് പോസ്റ്റ് വന്നതിന് പിറകേയാണ് മന്ത്രി അദ്ദേഹത്തെ ക്ഷണിച്ച് പോസ്റ്റിട്ടത്.

NDA champai soren