ചൈന എഐയില്‍ തിരമാലകള്‍ സൃഷ്ടിക്കുമ്പോള്‍,ഇവിടെ കുംഭമേളയില്‍ മുങ്ങി കുളിക്കുന്നു: ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തിന്റെ ആവശ്യങ്ങളില്‍ ഒന്നിനോടും പ്രതികരിച്ചില്ല. മദ്ധ്യമര്‍ഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും രാജ്യത്തെ രണ്ട് ശതമാനം മാത്രമായ ആദായനികുതി നല്‍കുന്നവരെ പ്രീതിപ്പെടുത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

author-image
Biju
New Update
yg

john Brittas MP

തിരുവനന്തപുരം: മൂന്നാം മോദിസര്‍ക്കാരിലെ രണ്ടാം ബജറ്റിനെതിരെ കുറ്റപ്പെടുത്തലുകളുമായി ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിച്ചത് പൂര്‍ണ അവഗണനയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകള്‍ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ചൈന പോലെയുള്ള രാജ്യങ്ങള്‍ തിരമാലകള്‍ സൃഷ്ടിക്കുമ്പോള്‍ ഇവിടെ കുംഭമേളയില്‍ മുങ്ങികുളിക്കുകയാണ്. അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ആവശ്യങ്ങളില്‍ ഒന്നിനോടും പ്രതികരിച്ചില്ല. മദ്ധ്യമര്‍ഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും രാജ്യത്തെ രണ്ട് ശതമാനം മാത്രമായ ആദായനികുതി നല്‍കുന്നവരെ പ്രീതിപ്പെടുത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

ആദായ നികുതി ഇളവ് ബജറ്റില്‍ എങ്ങനെ സ്ഥാനംപിടിച്ചു എന്നുകൂടി മനസിലാക്കണം. മധ്യവര്‍ഗത്തിന് സ്വാധീനമുള്ള ഡല്‍ഹിയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

john brittas