തൃക്കാക്കര: വാസ്തവത്തിനും വാർത്തകൾക്കും അപ്പുറം സ്വന്തം നിലപാടുകൾ മുന്നോട്ടുവക്കാൻ ശ്രമിക്കുന്നതാണ് പുതിയ മാധ്യമപ്രവണതയെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ശശികുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ചെയർമാനായിരുന്ന വി. പി രാമചന്ദ്രന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുന്ന മാധ്യമങ്ങളെയാണ് നാം ഇപ്പോൾ കാണുന്നത്. സ്വന്തം അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുവാനും സ്ഥാപിക്കാനും ചില മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമ സമൂഹത്തിന്റെ അന്തസുയർത്തുന്നതിനുള്ള അവസരമായി വി പി ആർ ജന്മശതാബാദി ഉപയോഗിക്കണമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാനും ചടങ്ങിന്റെ അധ്യക്ഷനുമായ ആർ.എസ് ബാബു പറഞ്ഞു. കാലപ്രവാഹത്തിൽ ഒലിച്ചു പോകേണ്ടവരല്ല ചിരസ്മരണീയരായ മാധ്യപ്രവർത്തകരെന്നും വി.പി.ആറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ വർഷം തോറും ഒരുലക്ഷം രൂപയുടെ അവാർഡ് എല്ലാ ഏപ്രിൽ മാസത്തിലും നൽകാൻ അക്കാദമി തീരുമാനിച്ചതായി ആര്‍.എസ് ബാബു പറഞ്ഞു. മുതിർന്ന മാധ്യപ്രവർത്തകരായ തോമസ് ജേക്കബ്, പി.രാജൻ , ഡോ. സെബാസ്റ്റിയൻ പോൾ,പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാർ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, അക്കാദമി ഫാക്കല്‍റ്റി അംഗം കെ.ഹേമലത, വിപിആറിന്റെ മകൾ ലേഖ ചന്ദ്രശേഖർ എന്നിവർ വിപിആറിനെ അനുസ്മരിച്ചു.
സ്വന്തം നിലപാടുകൾ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവർത്തനം: ശശികുമാര്‍
വാസ്തവത്തിനും വാർത്തകൾക്കും അപ്പുറം സ്വന്തം നിലപാടുകൾ മുന്നോട്ടുവക്കാൻ ശ്രമിക്കുന്നതാണ് പുതിയ മാധ്യമപ്രവണതയെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ശശികുമാർ അഭിപ്രായപ്പെട്ടു.
New Update