സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു, രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

സുപ്രിം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇതിനായി കൂടൂതല്‍ ഭരണഘടന ബെഞ്ചുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി

author-image
Biju
New Update
surya

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആര്‍ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

സുപ്രിം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇതിനായി കൂടൂതല്‍ ഭരണഘടന ബെഞ്ചുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി. കെട്ടി കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറയുന്നു. സുപ്രീം കോടതിയില്‍ കെട്ടി കിടക്കുന്നതിനാല്‍ കീഴ്‌ക്കോടതികള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയാത്തവയ്ക്ക് പ്രഥമ പരിഗണന ദേശീയ പ്രാധാന്യമുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനം എടുക്കും കോര്‍പ്പറേറ്റ് കേസുകളില്‍ മധ്യസ്ഥതയ്ക്ക് ഊന്നല്‍ നല്‍കും നിയമരംഗത്ത് എഐ ഉപയോഗത്തില്‍ ശ്രദ്ധ ചെലുത്തും.

ഒക്ടോബര്‍ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്സിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തറിക്കിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. 2027 ഫെബ്രുവരി 9 വരെയെണ് അദ്ദേഹത്തിന്റെ കാലാവധി. നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഹരിയാനയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിക്കൊണ്ടാണ് സൂര്യകാന്തിന്റെ വരവ്.