ഡോ. കെ.ജി.പൗലോസ്
ന്യൂഡല്‍ഹി: 2023ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ പുരസ്‌കാരം ഡോ. കെ.ജി.പൗലോസിന്. ക്ലാസിക്കല്‍, മധ്യകാല സാഹിത്യത്തിന് ദക്ഷിണ മേഖലയില്‍ നിന്നുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും. ഉത്തരമേഖലയില്‍നിന്നുള്ള സംഭാവനകള്‍ക്കുള്ള പുരസ്‌കാരത്തിന് പഞ്ചാബി എഴുത്തുകാരന്‍ പ്രഫ. അവതാര്‍ സിങ്ങും അര്‍ഹനായി.
സംസ്‌കൃത വിദഗ്ധനും നാട്യശാസ്ത്ര ആചാര്യനുമായ കെ.ജി.പൗലോസ് ഇരുപതിലേറെ പുസ്തകങ്ങളും അമ്പതിലേറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍, കാലടി സര്‍വകലാശാല റജിസ്ട്രാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം മേധാവി, കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടാങ്കുശഎ ക്രിട്ടിക് ഓണ്‍ ഡ്രമാറ്റര്‍ജി, കൂടിയാട്ടംഎ ഹിസ്റ്റോറിക് സ്റ്റഡി, കൂടിയാട്ടത്തിന് ഒരു ആമുഖം, ഭഗവദജ്ജുക ഇന്‍ കൂടിയാട്ടം, ഭീമ ഇന്‍ സെര്‍ച്ച് ഓഫ് സെലസ്റ്റിയല്‍ ഫ്‌ലവേഴ്‌സ്, അഭിനയത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും, വരപ്രസാദം തുടങ്ങിയവയാണ് പ്രധാന രചനകള്‍. ഡോ. സി. രാജേന്ദ്രന്‍, ഡോ. ആര്‍. അനന്ത പദ്മനാഭ റാവു, ഡോ. ഹംപ നാഗരാജയ്യ എന്നിവരാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2021ലെ പുരസ്‌കാരത്തിന് ഹിന്ദി കവിയും ചിന്തകനുമായ ഡോ. പുരുഷോത്തം അഗര്‍വാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക ഭാഷകള്‍ക്ക് പുറമേയുള്ള ഭാഷകളിലെ എഴുത്തുകാര്‍ക്കും ക്ലാസിക്കല്‍, മധ്യകാല സാഹിത്യത്തിലെ പണ്ഡിതര്‍ക്കുമാണ് ഭാഷാ സമ്മാന്‍ പുരസ്‌കാരം നല്‍കുന്നത്.