കെ. രാധാകൃഷ്ണന്‍ ഉടന്‍ ഹാജരാകില്ല, ഇ ഡി നോട്ടീസിന് മറുപടി നല്‍കി

ഇ.ഡിയുടെ സമന്‍സിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കം.ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം.

author-image
Biju
New Update
f

തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നല്‍കി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ എംപി.

ഇ.ഡിയുടെ സമന്‍സിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കം.ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം.ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്.

ഡല്‍ഹിയില്‍ നിന്നും ഇന്നലെയാണ് എത്തിയത്.വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്.ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. .മറുപടി നല്‍കിയിട്ടുണ്ട്.പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങള്‍, ആസ്തി തുടങ്ങിയ ഡോക്യുമെന്റുകള്‍  ഹാജരാക്കാനാണ്  നോട്ടീസില്‍ ഉള്ളത്.ഏത് കേസാണെന്ന് നോട്ടീസില്‍ പറയുന്നില്ല എതിരാളികളെ എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്.വ്യക്തിപരമായ സ്വത്തുകളുടെയും മറ്റ് ഡോക്യുമെന്റ്‌സ്ുകളും കൊണ്ട് ചെല്ലാന്‍ ആണ് പറഞ്ഞിരിക്കുന്നത്.

ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂര്‍ വിഷയം സംബന്ധിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

enforcement dirctorate MP K Radhakrishnan