കൈലാഷ് ഗെഹ്‌ലോട്ട് ആം ആദ്മി വിട്ട് ബിജെപിയില്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള നേതാക്കളുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

author-image
Prana
New Update
kailash gehlot

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇന്നലെ രാജിവച്ച ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള നേതാക്കളുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഇത് തനിക്ക് എളുപ്പമുള്ള ചുവട്‌വയപ് അല്ല. അണ്ണാ ഹസാരെയുടെ കാലം തൊട്ട് ആം ആദ്മിയുടെ ഭാഗമായിരുന്നു. എംഎല്‍എ ആയും മന്ത്രിയായും ഡല്‍ഹിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവും ബിജെപിയില്‍ ചേരാന്‍ കാരണമായിട്ടില്ലെന്നും കൈലാഷ് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെയാണ് കൈലാഷ് ഗെഹ്‌ലോട്ട് എഎപിയില്‍ നിന്ന് രാജിവച്ചത്. രാജിക്കത്ത് എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് കൈമാറുകയായിരുന്നു.

 

delhi BJP former minister aam admi party