തൃക്കാക്കര: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട സ്വദേശി അഖിൽ ദാസിനെ (30 ) ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി പുനലൂർ സ്വദേശിനിയായ യുവതിയെ കാക്കനാടും മറ്റ് പലയിടങ്ങളിലും വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.യുവതിയിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് പലതവണകളായി പതിമൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും പരാതിയിൽ പറയുന്നു.പ്രതി പിന്നീട് വിവാഹത്തിൽ പിന്മാറിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.പിന്നീട് മൊബൈൽ ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ ഇൻഫോപാർക്ക് സി.ഐ സജീവ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബദർ,സീനിയർ സി.പി.ഒ മാരായ ജോൺ എബ്രാഹം,വിനു എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.