ഐസ് ക്രീം മോഷ്ടിച്ചത് ചോദ്യം ചെയ്ത കട ഉടമയ്ക്ക് ക്രൂര മർദ്ദനം

എറണാകുളം കോലഞ്ചേരിയിൽ ബേക്കറി ഉടയ്മക്ക് ക്രൂര മർദ്ദനം

author-image
Vineeth Sudhakar
New Update
uduppi

എറണാകുളം :എറണാകുളം കോലഞ്ചേരിയിൽ ബേക്കറി ഉടയ്മയ്ക്ക് ക്രൂര മർദ്ദനം.കാറിലെത്തിയ സംഘം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു.കടയിലെ ഐസ് ക്രീം മോഷ്ടിച്ചത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമായത്.കടയുടമ ബസ്റ്റിന് ആണ് മർദ്ദനം ഏറ്റത്. കടയിൽ മാസ്ക് ധരിച്ചുഎത്തിയ രണ്ടു യുവാക്കൾ അവർ വന്ന ഇന്നോവ കാറിലേക്ക് കടയുടമ കാണാതെ ഐസ് ക്രീം എടുത്ത് വെക്കുക ആയിരുന്നു. പിന്നീട് മറ്റു സാധനങ്ങൾ  വാങ്ങി പണം പിന്നെ തരാം എന്ന് പറഞ്ഞു പോകാൻ ശ്രമിച്ച യുവാക്കളെ ബസ്റ്റിൻ തടഞ്ഞു നിർത്തി ചോദ്യം ചെയ്തത് ആണ് പ്രകോപന കാരണം.