/kalakaumudi/media/media_files/2025/12/19/aravind-vellinakshatram-2025-12-19-23-38-24.jpg)
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം കലാകൗമുദി സ്പെഷ്യല്‍ കറസ്പോണ്ടന്റ് അരവിന്ദിന്. നാലാം തവണയാണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം നേടുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
കലാകൗമുദിക്ക് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. 2023 ല്‍ ബ്യൂറോ ചീഫ് ബി.വി. അരുണ്‍കുമാറിനായിരുന്നു പുരസ്‌കാരം. തിരുവനന്തപുരം പേരൂര്‍ക്കട എന്‍സിസി നഗര്‍ ജേര്‍ണലിസ്റ്റ് കോളനിയില്‍ വിരമിച്ച അദ്ധ്യാപകരായ എം. ശശിധരന്റെയും ശ്രീകുമാരി അമ്മയുടെയും മകനാണ് അരവിന്ദ് എസ്. ശശി. അദ്ധ്യാപികയായ പി.ഐ. സന്ധ്യയാണ് ഭാര്യ. കോട്ടയം ദന്തല്‍ കോളെജ് രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആദിത്. എസ്. അരവിന്ദാണ് മകന്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
